കോണ്‍ഗ്രസിനെ സമുദായ സംഘടനകള്‍ ഭരിക്കാന്‍ വരേണ്ടെന്നു കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സമുദായ സംഘടനകളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഭാവിയില്‍ ആ സമീപനം തുടരും. പക്ഷേ പാര്‍ട്ടി ഭരിക്കാന്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും ആത്മാര്‍ഥമായി വിചാരിച്ചാല്‍ പത്തു മിനിറ്റിനകം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അല്ലാത്ത പക്ഷം അത് സര്‍ക്കാരിന് കളങ്കമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.