പാറ്റൂര്‍ ഭൂമിയിടപാട്: ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (14:14 IST)
പാറ്റൂര്‍ ഭൂമിയിടപാടു കേസില്‍ മുഖ്യമന്ത്രിയടക്കം ഉള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്ക് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്.

ലോകായുക്തയിലും സുപ്രീംകോടതിയിലും ഒരേ സമയം ഒരേ ആവശ്യം ഉന്നയിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

അതേസമയം, ഭൂമിയിടപാടില്‍ ഉമ്മന്‍ ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കുണ്ടോയെന്ന് പരിശോധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ലോകായുക്തക്കു മുന്നില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സുരക്ഷിതമായി വെക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :