കല്‍ക്കരിപാടം: മന്‍മോഹന്‍സിംഗിന്റെ ഹര്‍ജി ഏപ്രില്‍ ഒന്നിന് പരിഗണിക്കും

ന്യൂഡല്‍ഹി| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (15:39 IST)
കല്‍ക്കരിപാടം അഴിമതിക്കേസില്‍ വിചാരണ കോടതിയുടെ നടപടിയ്ക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ ഒന്നിന് പരിഗണിക്കും.

ല്‍ക്കരിപാടം അഴിമതി കേസില്‍ തന്നെ പ്രതി ചേര്‍ത്ത സിബിഐ കോടതിയുടെ നടപടിയ്ക്കെതിരെയാണ് മന്‍മോഹന്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ നേരിട്ട് ഹാജരാകണമെന്ന വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ മന്മോഹന്‍ സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലും, സുപ്രീം കോടതി അഭിഭാഷകനായ കെടിഎസ് തുളസിയുമാണ് കോടതിയില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരാകുക. മന്‍മോഹന്‍ സിംഗിനെ കൂടാതെ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവരോടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :