പാമോലിന്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരേ വി എസ് സുപ്രീംകോടതിയില്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന പുനരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നുവെന്നും വി എസ് ആരോപിച്ചു. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്‌തമാക്കണമെന്നും അത് ടി എച്ച് മുസ്‌തഫയുടെ വിടുതല്‍ ഹര്‍ജിയില്‍ വ്യക്‌തമാണെന്നും വി എസ് പറയുന്നു. പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വി എസ് ഹര്‍ജി നല്‍കിയത്.
1991 ല്‍ കരുണാകരന്‍ മന്ത്രിസഭ 15,000 മെട്രിക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇറക്കുമതി മൂലം സര്‍ക്കാരിന് 2. 31 കോടി രൂപ നഷ്‌ടമുണ്ടായെന്നാണ് കരുതുന്നത്. 1996 ല്‍ ആണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.