സ്വര്‍ണക്കള്ളക്കടത്ത്: ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ജിക്കുമോന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍. സ്വര്‍ണക്കള്ളക്കടത്തിന് അറസ്റ്റിലായ ഫയാസുമായി ബന്ധമുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ജിക്കുമോന്‍.

തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ജനങ്ങള്‍ക്ക് വിശ്വാസമുളള ഏജന്‍സി അന്വേഷിക്കണം. ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണ്. കുറ്റം തെളിഞ്ഞാല്‍ എന്തു ശിക്ഷയും അനുഭവിക്കാമെന്നായിരുന്നു ജിക്കുവിന്റെ പ്രതികരണം. എന്നാല്‍ ഫയാസുമായുളള പരിചയം ജിക്കു നിഷേധിച്ചില്ല. പലരും തന്നെ ഫോണില്‍ വിളിക്കാറുണ്ട്. വഴിവിട്ട് ആര്‍ക്കും ഒരു സഹായവും ചെയ്തിട്ടില്ല. പരിചയക്കാര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് താന്‍ ശിക്ഷ അനുഭവിക്കണമെന്ന് പറയുന്നത് ന്യായമല്ലെന്നും ജിക്കു പറഞ്ഞു.

നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ മാഹി സ്വദേശി ഫയാസിന് ജിക്കുമോനുമായി അടുത്തബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ കസ്റ്റംസിന് ലഭിച്ചിരുന്നുവെന്നാണ് സൂചന. ഫയാസിന്റെ കോള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ജിക്കുമോന്റെ നമ്പര്‍ കണ്ടത്. ഇവര്‍ തമ്മില്‍ നിരവധി തവണ ഫോണില്‍ വിളിച്ചിട്ടുണ്ട്. ജിക്കുമോന്റെ ദുബായ് യാത്രയ്ക്കൊപ്പം ഫയാസുമുണ്ടായിരുന്നു. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ജിക്കുമോന്‍ അയച്ച ചില കമന്റുകള്‍ ഇവര്‍ തമ്മിലുളള ബന്ധം വ്യക്തമാക്കുന്നതാണെന്നുമാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :