1000 പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഹരിയാനയില്‍ 1000 സ്കൂള്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും 30,000 പെണ്‍കുട്ടികളെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. ഹരിയാനയിലെ റേവരി ജില്ലയില്‍ സര്‍ക്കാര്‍ അധ്യാപികമാര്‍ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജില്ലയിലെ 60 സര്‍ക്കാര്‍ അധ്യാപികമാര്‍ 5നും 12നും ഇടക്ക് പ്രായമുള്ള 30,000 പെണ്‍കുട്ടികളെ അഭിമുഖം ചെയ്തപ്പോഴാണ് ഇത്രയും വലിയ പീഡന സംഭവ വികാസങ്ങള്‍ പുറത്ത് വരുന്നത്. വീട്ടിലും, സ്കൂളിലും തങ്ങളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ബന്ധുക്കളുടെ പീഡനത്തിനു പുറമെ അധ്യാപകരും തങ്ങളെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്നും കുട്ടികള്‍ സര്‍വ്വെയില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വ്വെ നടത്തിയത്. സംസ്ഥാനത്തെ 443 പ്രൈമറി സ്കൂളുകളിലും 99 മിഡില്‍ സ്കൂളുകളിലുമാണ് സര്‍വ്വെ നടത്തിയത്. ഒരു ടീച്ചര്‍ക്ക് പത്ത് സ്കൂള്‍ എന്ന നിരക്കിലായിരുന്നു സര്‍വ്വെ നടന്നത്. 800 പെണ്‍കുട്ടികള്‍ സര്‍വ്വെയോട് വേണ്ട രീതിയില്‍ പ്രതികരിച്ചില്ല.

പെണ്‍കുട്ടികള്‍ പലരും തങ്ങള്‍ക്കുണ്ടായ പീഡനങ്ങള്‍ പുറത്ത് പറയാന്‍ ഭയം കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്ന ഉടന്‍ വിദ്യാഭ്യാസമന്ത്രി ഗീതാ ബുക്കാല്‍ ഇത്തരത്തിലുള്ള ലൈംഗികചൂഷണം തടയാനുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :