മരട്: പൊന്നുരുന്നിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്ത ആള്‍ പൊലീസിന്റെ പിടിയിലായി. ചളിക്കവട്ടം സ്വദേശി രെജിന്ദ് (32) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. തൊടുപുഴയില്‍ നിന്ന് പിടിയിലായ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.