പരവൂര്‍ വെടിക്കെട്ട് ദുരന്തം: വിശദമായ റിപ്പോര്‍ട്ട് മെയ് 17നകം സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി

പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് മെയ് 17നകം സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി. വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ്

പരവൂര്‍ വെടിക്കെട്ട്, കൊല്ലം, സ്ഫോടനം Paravoor fire blast, Kollam, Blast
പരവൂര്‍| rahul balan| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (15:34 IST)
പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് മെയ് 17നകം സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി. വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കൊച്ചി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച പൊതുതാല്‍‌പര്യ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

സംഭവം നടന്ന ദിവസം നടന്ന വെടിക്കെട്ടില്‍ സ്ഫോടക ഉപയോഗം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവഗണിച്ച് കൂടിയ അളവില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി നല്‍കിയത്. മത്സരക്കമ്പമാണ് നടക്കുന്നതെന്ന് അറിഞ്ഞിട്ടും വേണ്ട നടപടികള്‍ എടുക്കാന്‍ റവന്യൂ, പൊലീസ് മേധാവികള്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :