ആറുമാസമായി പ്രവര്‍ത്തിക്കാത്ത സിസിടിവിയില്‍ നിന്ന് എങ്ങനെ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് കൊല്ലം കളക്‍ടർ

സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ അതിനു മുമ്പുള്ള ദൃശ്യങ്ങൾ നൽകാൻ സാധിക്കുകയുള്ളൂ

പരവൂര്‍ വെടിക്കെട്ട് ദുരന്തം , എ ഷൈനാമോൾ , വെടിക്കെട്ട് അപകടം
കൊല്ലം/തിരുവന്തപുരം| jibin| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (10:25 IST)
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പേരില്‍ പൊലീസും ജില്ലാ ഭരണകൂടവും രണ്ടു തട്ടില്‍ നില്‍ക്കവെ തന്റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കൊല്ലം കളക്‍ടർ എ ഷൈനാമോൾ. ആറുമാസമായി തന്റെ ഓഫീസിലെ സിസിടിവി സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ അതിനു മുമ്പുള്ള
ദൃശ്യങ്ങൾ നൽകാൻ സാധിക്കുകയുള്ളൂവെന്നും കളക്‍ടര്‍ വ്യക്തമാക്കി.

അനുമതിയില്ലാതിരുന്നിട്ടും മൽസരക്കമ്പം നടത്തുകയായിരുന്നുവെന്ന കലക്‍ടറുടെ റിപ്പോര്‍ട്ട് വിവാദമായതോടെയാണ് കളക്‍ടറുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് കത്ത് നല്‍കിയത്. ഇതിന് മറുപടി നല്‍കുകയായിരുന്നു കളക്‍ടര്‍.

വെടിക്കെട്ട് നിരോധിച്ച് ഉത്തരവിറക്കിയതിനുശേഷം കലക്ടറുമായി ക്ഷേത്രം ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് മൊഴി. ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. വെടിക്കെട്ട് ദുരന്തത്തില്‍ നൂറ് കണക്കിനാളുകളാണ് മരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :