പനി കാര്യമാക്കേണ്ടെന്ന് കേന്ദ്ര സംഘം

ആലപ്പുഴ| WEBDUNIA|
PRO
PRO
സംസ്ഥാനത്ത്‌ പടര്‍ന്നു പിടിക്കുന്ന പനി ആശങ്കാജനകമല്ലെന്ന് കേന്ദ്രത്തില്‍ നിന്നെത്തിയ വിദഗ്ധസംഘം അഭിപ്രായപ്പെട്ടു. പകര്‍ച്ചപ്പനി ബാധിച്ച പ്രദേശങ്ങളില്‍ ശനിയാഴ്ച മുതല്‍ പത്ത് ദിവസം സംഘം സന്ദര്‍ശനം നടത്തും. ഡോക്ടര്‍ വി കെ റെയ്നയുടെ നേതൃത്വത്തിലുള്ള നാലംഗവിദഗ്ധ സംഘമാണ് എത്തിയിരിക്കുന്നത്.

10 ദിവസത്തിനകം കേന്ദ്രത്തിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ഥിതി ഗുരുതരമല്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. ആലപ്പുഴയില്‍ 32 പേര്‍ക്കാണു ജപ്പാന്‍ ജ്വരം ബാധിച്ചിട്ടുള്ളത്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ സംഘം ആലപ്പുഴയിലായിരിക്കും സന്ദര്‍ശനം നടത്തുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :