വാഗ്ദാനങ്ങളില്‍ കുടുങ്ങി; പണം പോയി, നാനോ മുങ്ങി

തൃശൂര്‍| WEBDUNIA|
PRO
PRO
വീണ്ടും കോടിക്കണക്കിന് രൂപയുടെ മണിചെയിന്‍ തട്ടിപ്പ്. അഞ്ഞൂറു കോടിയിലധികം വരുന്ന രൂപയുമായാണ് മണിചെയിന്‍ സ്ഥാപനമായ നാനോ എക്സല്‍ മുങ്ങിയത്.

നാല് ലക്ഷത്തിലധികം ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുത്താണ് സ്ഥാപനം തട്ടിപ്പ് നടത്തിയത്. മണിചെയിനില്‍ ചേരുന്നവര്‍ക്ക് നാലുമാസമായി ബോണസും പ്രതിഫലവും നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വണ്ടി ചെക്കുകള്‍ നല്‍കിയും ചിലരെ സ്ഥാപനം പറ്റിച്ചുവെന്ന് ഇടപാടുകാര്‍ പറയുന്നു.

എറണാകുളത്തും തൃശൂരും കമ്പനിയുടെ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് അടച്ചുപൂട്ടി. തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കമ്പനിയുടെ ചെയര്‍മാന്‍ ഹരിഷ് മദിനേനിയും എം ഡി പാട്രിക് തോമസും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മദിനേനി ഗള്‍ഫിലും പാട്രിക് ബാംഗ്ലൂരിലുമാണെന്നാണ് സൂചന. തട്ടിപ്പുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്.

മണിചെയിനില്‍ ചേര്‍ന്ന് വെറുതെയിരുന്നാലും എല്ലാ മാസവും ലക്ഷക്കണക്കിന് രൂപ ബോണസായി ലഭിക്കുമെന്ന വാഗ്ദാനവുമായി 2007ലാണ് നാനോ എക്സല്‍ കമ്പനി രംഗത്തുവന്നത്. തുടക്കത്തില്‍ ഏതാനും പേര്‍ക്ക് ഇങ്ങനെ ബോണസ് നല്‍കി വിശ്വാസം നേടിയതിന് ശേഷമാണ് തട്ടിപ്പ് വ്യാപകമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :