പത്രങ്ങള്‍ക്കെതിരേ റിപ്പോര്‍ട്ട്: മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് പത്രങ്ങള്‍ക്കെതിരായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖേദം പ്രകടിപ്പിച്ചു. സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരായി പത്രങ്ങള്‍ പ്രവര്‍ത്തിച്ചതിന് തെളിവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ കേസില്‍ മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങള്‍ തമിഴ്നാടിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷണ്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അതേസമയം, ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കരുതെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.