മ്യാന്‍മാറില്‍ മാധ്യമസ്വാതന്ത്ര്യം: സ്വകാര്യ പത്രങ്ങള്‍ പുറത്തിറങ്ങുന്നത് 50 വര്‍ഷത്തിനുശേഷം!
യാംഗോന്‍: |
WEBDUNIA|
PRO
PRO
അരനൂറ്റാണ്ടിന് ശേഷം മ്യാന്‍മാറില്‍ മാധ്യമസ്വാതന്ത്ര്യം അനുവദിച്ചു. സര്‍ക്കാരിന്റെ കുത്തക അവസാനിപ്പിച്ച് മ്യാന്മറില്‍ സ്വകാര്യ പത്രങ്ങള്‍ പുറത്തിറങ്ങി. സൈനിക ഭരണത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന മ്യാന്മറില്‍ കഴിഞ്ഞ ഡിസംബറില്‍ 16 സ്വകാര്യ പത്രങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച നാല് പത്രങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയത്.
1964ല്‍ പട്ടാള ഭരണകാലത്താണ് രാജ്യത്ത് സ്വകാര്യ പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 50 വര്‍ഷത്തിനുശേഷമാണ് മ്യാന്‍മാറിലെ ജനങ്ങള്‍ സ്വകാര്യ പത്രങ്ങള്‍ വായിക്കുന്നത്.
മ്യാന്മര്‍ ജനാധിപത്യ നായിക ഓങ് സാന്‍ സൂചി പാര്‍ലമെന്‍്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്‍്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് രാജ്യത്ത് സ്വകാര്യ പത്രങ്ങള്‍ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നതെന്ന പ്രത്യേകതയും തിങ്കളാഴ്ച പുറത്തിറങ്ങിയ പത്രങ്ങള്‍ പങ്കുവെക്കുന്നു. ‘വലിയ പ്രതിസന്ധികള്‍ക്കിടയിലാണ് പത്രപ്രസിദ്ധീകരണത്തിനിറ ങ്ങിയത്. എങ്കിലും സ്വാതന്ത്യത്തിന്‍്റെയും പ്രൊഫഷനലിസത്തിന്‍്റെ യും പേരില്‍ മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്ദേശ്യം’ -ഗോള്‍ഡന്‍ ഫ്രഷ് ലാന്‍ഡ് പത്രത്തിന്‍്റെ എഡിറ്റര്‍ കിന്‍ മോങ് ലേ പറഞ്ഞു.