ആറന്മുളയില്‍ വിമാനത്താവളം വേണം: മുഖ്യമന്ത്രി

ആറന്മുള| WEBDUNIA|
PRO
PRO
ആറന്മുളയില്‍ വിമാനത്താവളം വേണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. വിമാനത്താവള നിര്‍മാണത്തിന് അനുമതി കൊടുത്തത് ഇടതുസര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഭൂമി ഏറ്റെടുക്കുകയോ നിലം നികത്തുകയോ ചെയ്തിട്ടില്ല. വിമാനത്താവളം വേണമെന്നതാണ് ജനഹിതവമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

നികത്തിയ നിലങ്ങള്‍ ഇനി ഒന്നും ചെയ്യാനാവില്ല. മുന്‍പ് നെടുമ്പാശേരിയില്‍ വിമാനത്താവളം വന്നപ്പോഴും സമാനമായ രീതിയില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാ‍ട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :