പത്മപുരസ്കാരത്തിനുള്ള പട്ടിക സമര്‍പ്പണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തി

കൊച്ചി: | WEBDUNIA|
PRO
PRO
പത്മ പുരസ്‌കാരത്തിനുള്ള സമര്‍പ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍വീഴ്‌ച വരുത്തിയതായി റിപ്പോര്‍ട്ട്‌. പട്ടിക മൂന്ന്‌ മാസം വരെ വൈകിയാണ്‌ സമര്‍പ്പിച്ചത്.

ഒക്‌ടോബര്‍ ഒന്നിനു മുന്‍പ്‌ പട്ടിക നല്‍കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍, 39 പേരുടെ ആദ്യ പട്ടിക നല്‍കിയത്‌ ഒക്‌ടോബര്‍ 12 ന്‌ ആയിരുന്നു. ഒക്‌ടോബര്‍ 18 ന്‌ പട്ടിക പുതുക്കി നല്‍കി. എന്നാല്‍, മൂന്ന്‌ മാസത്തിനു ശേഷം ഡിസംബര്‍ 12 ന്‌ നാല്‌ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയ മറ്റൊരു പട്ടികയും നല്‍കി.

കേരളത്തില്‍ നിന്ന്‌ പത്മ പുരസ്‌കാരം ലഭിച്ചവരുടെ എണ്ണം കുറഞ്ഞതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പട്ടിക സമര്‍പ്പിക്കാന്‍ വൈകിയതാണ്‌ കാരണമെന്നായിരുന്നു ആക്ഷേപം. അതേസമയം, സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ വീഴ്‌ചകളൊന്നുമുണ്ടായിട്ടില്ല എന്ന്‌ സാംസ്‌കാരികമന്ത്രിയും മുഖ്യമന്ത്രിയും ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. എന്നാല്‍, രേഖകള്‍ പുറത്തുവന്നതോടെ സംസ്‌ഥാന സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന്‌ വ്യക്‌തമായി‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :