കെ ടി ഇര്‍ഫാന്‍ ഒളിമ്പിക്സ് ഗോള്‍ഡ് ക്വെസ്റ്റ് പട്ടികയില്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 24 ജനുവരി 2013 (10:06 IST)
PRO
PRO
ഒളിമ്പിക്സ് നടത്ത മത്സരത്തില്‍ പങ്കെടുത്ത മലയാളി കെ ടി ഇര്‍ഫാനെ ഒളിമ്പിക്സ് ഗോള്‍ഡ് ക്വെസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തി. 2016ല്‍ ബ്രസീലിലെ റിയൊ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സ് മത്സരത്തില്‍ സ്വര്‍ണം നേടാന്‍ ലക്ഷ്യമിട്ടു നടത്തുന്ന പരിശീലന പദ്ധതിയാണ് ഇത്.

കുടുംബ സ്വത്ത് വിറ്റാണ് ഇര്‍ഫാന്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പരിശീലനം നേടിയത്. ഒളിമ്പിക്സ് നടത്ത മത്സരത്തില്‍ ഇര്‍ഫാന്‍ പത്താം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മദ്രാസ് റെജിമെന്‍റല്‍ സെന്‍ററില്‍ ഹവില്‍ദാറാണ് ഇരുപത്തിരണ്ടുകാരന്‍.

റിയൊയില്‍ പ്രകടനം മെച്ചപ്പെടുത്തണമെങ്കില്‍ ഇപ്പോഴേ തയാറെടുപ്പ് തുടങ്ങണം. സിജിക്യു സഹായം വഴി ടെക്നിക്കും ഫിറ്റ്നസും മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണു പ്രതീക്ഷയെന്ന് ഇര്‍ഫാന്‍.

ബാഡ്മിന്‍റണ്‍, ബോക്സിങ്, ഷൂട്ടിങ്, ആര്‍ച്ചറി, അത്‌ലറ്റിക് ഇനങ്ങളിലായി 42 പേരാണ് ഇപ്പോള്‍ സിജിക്യു പട്ടികയിലുള്ളത്. ഇതില്‍ 29 പേര്‍ക്ക് റിയൊ ഒളിമ്പിക് ലക്ഷ്യമിട്ട് പരിശീലനം നല്‍കുന്നു. മറ്റുള്ളവരെ ജൂനിയര്‍ സ്കോളര്‍ഷിപ്പ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി, 2020- 2024 ഒളിംപിക്സുകള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :