ഇടുക്കി അപകടം: വില്ലനായത് കൊടുംവളവും സുരക്ഷാക്രമീകരണത്തിലെ അപാകതയും

ഇടുക്കി: | WEBDUNIA|
PRO
PRO
രാജാക്കാട് തേക്കിന്‍‌കാനത്ത് അപകടത്തിനു കാരണം കൊടുംവളവും റോഡിനെക്കുറിച്ചുള്ള അജ്ഞതയും. അപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥയാണ്. ഇതിനു തടയാനാവട്ടെ യാതൊരു സുരക്ഷാക്രമീകരണങ്ങളും പി ഡബ്യു ഡി അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. മൂന്നാര്‍ പാ‍തയില്‍ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ വഴിതിരിച്ചു വിട്ടതു മൂലമാണ് വിനോദയാത്രാസംഘം തേക്കിന്‍‌കാനം വഴി മൂന്നാറിലേക്ക് തിരിച്ചത്.

ഈ റോഡില്‍ മാര്‍ഗമധ്യേ കൊടുംവളവുകള്‍ രേഖപ്പെടുത്തുന്ന ബോര്‍ഡുകളോ മറ്റ് സംവിധാനങ്ങളോ ഇല്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ സ്ഥലം പരിചയമില്ലാത്ത ഒരു ഡ്രൈവര്‍ വാഹനവുമായെത്തിയാല്‍ വളവ് ശ്രദ്ധയില്‍പ്പെടുകയില്ല. നിരപ്പായ റോഡില്‍ പൊടുന്നനെ വരുന്ന വളവായതിനാല്‍ കാഴ്ചയില്‍പെടുകയില്ലെ ന്നും അപകടസാധ്യത ഇതുമൂലം കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇതിനുമുന്‍പും സമാനമായ അപകടങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. ഇതെത്തുടര്‍ന്ന് അത്യാവശ്യമായി സുരക്ഷാക്രമീകരണങ്ങള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെ ട്ട് നിരവധി തവണ പി ഡബ്യൂ ഡി അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല.

തിങ്കളാഴ്ച ഉച്ചയോടെ അപകടത്തിന് കാരണമായതും ദുര്‍ഘടമായ പാതയിലൂടെയുള്ള സഞ്ചാരമാണ്. ബ്രേക്ക് നഷ്ടമായതും ഡ്രൈവറുടെ അനാസ്ഥയും അപകടകാരണമായി പറയുന്നുണ്ടെങ്കിലും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത് വീഴ്ച തന്നെയാണ്. കൂടാതെ അപടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണ്ടി വന്നു. ഇതും മരണസംഖ്യ കൂടാനിടയാക്കി. ചികിത്സ ലഭിക്കണമെങ്കില്‍ മണിക്കൂറുകള്‍ സഞ്ചരിച്ച് വേണം അടിമാലിയിലെത്താന്‍. ഇവിടെയാവട്ടെ കൂടുതല്‍ ചികിത്സക്കുള്ള സൌകര്യമില്ല. മെച്ചപ്പെട്ട ചികിത്സക്ക് എറണാകുളത്തോ കോതമംഗലത്തൊ ഉള്ള ആശുപത്രികളിലെത്തുക മാത്രമാണ് ആശ്രയം. ഇതുതന്നെയാണ് മരണസംഖ്യ കൂടാന്‍ കാരണമായതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :