നിര്‍മ്മല്‍ മാധവിന്റെ കോളജ് മാറ്റം അനിശ്ചിതത്വത്തില്‍

മലപ്പുറം| WEBDUNIA|
PRO
PRO
പട്ടിക്കാട് കോളജില്‍ നിര്‍മ്മല്‍ മാധവിനെ പ്രവേശിപ്പിക്കാനാകില്ലെന്ന് കോളജ് സെക്രട്ടറി മമ്മദ് ഫെസി പറഞ്ഞു. കോളജ് മാനേജ്മെന്റുമായി ആരും ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ നിര്‍മ്മല്‍ മാധവിന്റെ കോളജ് മാറ്റം അനിശ്ചിതത്തിലായിരിക്കുകയാണ്.

എന്നാല്‍ എം ഇ എയുമായി ചര്‍ച്ച ചെയ്യാതെ മുസ്ലീംലീഗ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത് കോളജ് അധികൃതരെ ചൊടിപ്പിച്ചതാവാം എന്നാണ് കരുതപ്പെടുന്നത്. സമസ്ത കേരള സുന്നി ഇ കെ വിഭാഗത്തിന്റെ കീഴിലുള്ളതാണ് ഈ കോളജ്. മുസ്ലീം‌ലീഗും ഇ കെ സുന്നിവിഭാഗവും തമ്മില്‍ ഉണ്ടായിട്ടുള്ള അസ്വാരസ്യങ്ങളാകാം കോളജ് അധികൃതരുടെ തീരുമാനത്തിന് പിന്നില്‍ എന്ന് സൂചന.

വ്യാഴാഴ്ച കോഴിക്കോട് ജില്ലാ കലക്ടര്‍ പി ബി സലീമിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിര്‍മ്മല്‍ മാധവിന് പട്ടിക്കാട് എം ഇ എ കോളജില്‍ പ്രവേശനം നല്‍കാന്‍ ധാരണയായിരുന്നു. നാലാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥിയായിട്ടാകും പ്രവേശനം നല്‍കുക എന്നും വ്യക്തമാക്കിയിരുന്നു. മുസ്ലീംലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ തീരുമാനം.

അതേസമയം നിര്‍മ്മല്‍ മാധവിന് പട്ടിക്കാട് എം ഇ എ കോളജില്‍ പ്രവേശനം നല്‍കുന്നതിനേക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. നിര്‍മ്മല്‍ മാധവിനെ എം ഇ എ കോളജില്‍ പ്രവേശിപ്പിക്കാം എന്ന് ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ല. കോളജ് മാനേജ്മെന്റുമായി ആലോചിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :