വിഎസ് അനുകൂല പ്രകടനം; നടപടി തുടരുന്നു

മലപ്പുറം| WEBDUNIA|
PRO
PRO
വി എസ്‌ അനുകൂലപ്രകടനം നടത്തിയവരെ തെരഞ്ഞു പിടിച്ച് സി പി എം അച്ചടക്ക നടപടി തുടരുന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ഉള്‍പ്പെടെ നാല് പേരെ സസ്പെന്റ് ചെയ്‌തു. ഒരു വര്‍ഷത്തേക്കാണ് ഇവരെ സസ്പെന്റ്‍ ചെയ്തിരിക്കുന്നത്. ദേവന്‍, സുധീഷ്‌, സുല്‍ഫിക്കര്‍ എന്നിവരാണ്‌ സസ്പെന്‍ഷനിലായ മറ്റുള്ളവര്‍.

ഉദുമ, നീലേശ്വരം എന്നിവിടങ്ങളില്‍ സ്വീകരിച്ച് നടപടികള്‍ക്ക് പിന്നാലെ കാസര്‍ഗോട്ട്‌ വീണ്ടും വി എസ്‌ വിഭാഗത്തിനെതിരെ നീക്കം നടക്കുന്നുണ്ട്. ബേഡകം ഏരിയ കമ്മിറ്റിയിലെ ആറ് പേര്‍ക്ക്‌ ജില്ലാ കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക്‌ വോട്ടു പിടിച്ചതിന്റെ പേരിലാണ് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :