സിപിഎമ്മിന്റെ അച്ചടക്കനടപടി മലപ്പുറത്തും

മലപ്പുറം| WEBDUNIA|
PRO
PRO
വി എസ് അച്യുതാനന്ദനെ അനുകൂലിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ കാസര്‍കോട് സ്വീകരിച്ച നടപടി സി പി എം മലപ്പുറത്തും ആവര്‍ത്തിച്ചു. മലപ്പുറത്ത് പ്രകടനം നടത്തിയ എടക്കര ഏരിയ കമ്മിറ്റി അംഗം എം കെ ചന്ദ്രനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. 13 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനമായി. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും ഇതില്‍ ഉള്‍പ്പെടും.

വി എസ്‌ അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരേ കാസര്‍കോട്ടെ ഉദുമയിലാണ് ആദ്യം നടപടി വന്നത്. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്റെ മകന്‍ പത്മരാജന്‍ അടക്കം എട്ടുപേരെയാണ് നേരത്തെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നത്‌. എന്നാല്‍ ഈ നടപടി പുന:പരിശോധിക്കുമെന്ന് വി എസ് പ്രസ്താവിച്ചു. പക്ഷേ അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി തുടരുമെന്ന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിക്കൊണ്ട് വി എസിന്റെ പ്രസ്താവന പാര്‍ട്ടി തിരുത്തുകയായിരുന്നു. മാത്രമല്ല നടപടി തുടരാനും തീരുമാനിച്ചു.

വി എസ്‌ അനുകൂലപ്രകടനം നടത്തിയ 12 പേരെക്കൂടി നീലേശ്വരം ഏരിയാ കമ്മിറ്റി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ്‌ ചെയ്തിരുന്നു. മടിക്കൈ, പരപ്പ, നീലേശ്വരം ലോക്കല്‍ കമ്മിറ്റികളിലെ പ്രവര്‍ത്തകരെയാണ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :