നിത്യരോഗി ആണെന്ന് കുഞ്ഞനന്തന്‍; ഭാര്യയും മക്കളും വൃദ്ധമാതാപിതാക്കളും ഉണ്ടെന്ന് കൊലയാളി സംഘം!

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷാവിധി ജനുവരി 28ന് പ്രഖ്യാപിക്കും. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷയിന്‍മേലുള്ള വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ടിപി വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്ച വിധിച്ചിരുന്നു.

പ്രതികളെ ഓരോരുത്തരെയും വിളിച്ച് അവര്‍ക്ക് ശിക്ഷയെക്കുറിച്ച് പറയാനുള്ളത് എന്താണെന്ന് കോടതി ചോദിച്ചു. ഭാര്യയും മക്കളും ഉണ്ടെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണം എന്നാണ് കേസിലെ ഒന്നാം പ്രതി എം സി അനൂപ് പറഞ്ഞത്. താന്‍ ഒരു നിത്യരോഗി ആണെന്നും പരസഹായമില്ലാതെ കഴിയാനാകില്ല എന്നാണ് പി കെ കുഞ്ഞനന്തന്‍ പറഞ്ഞത്. ഭാര്യ തനിച്ചാണെന്നും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തന്‍ പറഞ്ഞു.

വൃദ്ധരായ മാതാപിതാക്കളെ നോക്കണമെന്ന് കിര്‍മാണി മനോജ്, കൊടിസുനി തുടങ്ങിയ കൊലയാളി സംഘത്തിലെ മറ്റുള്ളവര്‍ കോടതിയില്‍ പറഞ്ഞു. ശിക്ഷ കുറയ്ക്കണമെന്നു കെ സി രാമചന്ദ്രനും ട്രൌസര്‍ മനോജനും പറഞ്ഞു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഗൂഢാലോചന നടത്തിയ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ടിപിയുടെ മുഖത്തേറ്റ വെട്ടുകള്‍ പ്രതികളുടെ ക്രൂരത വ്യക്തമാക്കുന്നു. പ്രതികള്‍ സമൂഹത്തിനു ഭീഷണിയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധക്കേസില്‍ ഗൂഢാലോചന നടത്തിയവര്‍ക്ക് ഉള്‍പ്പെടെ വധശിക്ഷ വിധിച്ചത് ഈ കേസില്‍ മാതൃകയാക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ല എന്നാണ് പ്രതിഭാഗം വാദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :