സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട്: വിധി സര്‍ക്കാര്‍ കാറ്റില്‍ പറത്തിയെന്ന് വി എസ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ കാറ്റില്‍ പറത്തിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വിധി വന്ന് ഒരാഴ്ച കഴിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതേക്കുറിച്ച് മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കുയാണ്. അദ്ദേഹത്തിന്റെ മൗനം ഭൂമി തട്ടിപ്പില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണ്. കേസില്‍ ആരോപണ വിധേയനായ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടി ഒ സൂരജിനെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും വി എസ് ചോദിച്ചു.
ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടിഒ സൂരജ്, ഭൂമി തട്ടിപ്പിന് അവസരമൊരുക്കിയതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാണെന്നും വി എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.