നാദാപുരത്ത് പൈപ്പ് ബോംബുകള്‍ കണ്ടെത്തി

നാദാപുരം| WEBDUNIA|
PRO
നാദാപുരത്ത് കയ്യാലപ്പുറത്ത് ഒളിപ്പിച്ച നിലയില്‍ പൈപ്പ് ബോംബുകള്‍ കണ്ടെത്തി. നരിക്കാട്ടേരിക്കടുത്ത് പെരുമുണ്ടശ്ശേരി സ്വദേശിയുടെഒഴിഞ്ഞ പറമ്പില്‍ നിന്നാണ് അഞ്ച് ബോംബുകള്‍ കണ്ടെത്തിയത്.

കയ്യാലപ്പൊത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോബുകള്‍. നാദാപുരത്തുനിന്നും വടിവാളുകളും മറ്റും പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ നടത്തിയ റെയിഡിലാണ് ബോംബുകള്‍ പിടിച്ചെടുത്തത്.

അഡീഷണല്‍ എസ് ഐ ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :