സൂര്യനെല്ലി: പി ജെ കുര്യനെതിരെ പെണ്‍കുട്ടി പരാതി നല്‍കി, കേസെടുക്കില്ലെന്ന് പൊലീസ്
കോട്ടയം|
WEBDUNIA|
PRO
സൂര്യനെല്ലി പെണ്‍കുട്ടി പി ജെ കുര്യനെതിരെ ചിങ്ങവനം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വൈകുന്നേരം 4 മണിയോടെ മാതാപിതാക്കള്‍ക്കും അഭിഭാഷകനും ഒപ്പമെത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
1996 ഫെബ്രുവരി 19 ന് പി ജെ കുര്യന്‍ തന്നെ ബലാത്സംഗം ചെയ്‌തുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ കുര്യനെതിരെ കേസെടുക്കില്ലെന്ന നിലപാടാണ് കോട്ടയം എസ്പി രാജഗോപാല്‍ അറിയിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പെണ്‍കുട്ടിയുടെ അഡ്വക്കേറ്റുമാര്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടി പരാതിനല്‍കിയാല്‍ പരാതി സ്വീകരിക്കണമെന്നും കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നുമാണ് ഓര്‍ഡിനന്‍സ് നിര്‍ദ്ദേശം. അല്ലാത്ത പക്ഷം പരാതി സ്വീകരിച്ച ഉദ്യോഗസ്‌ഥനെതിരെ കേസുണ്ടാവും.