തൃശൂര്‍ |
WEBDUNIA|
Last Modified ബുധന്‍, 8 ഫെബ്രുവരി 2012 (02:46 IST)
നാട്ടില്‍ പരാക്രമം കാട്ടി ഭീതി പരത്തിയ പേപ്പട്ടിയെ വീട്ടമ്മ സാഹസികമായി കീഴ്പ്പെടുത്തി. തൃശൂര്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ വലക്കാവ് കോഴിപറമ്പില്‍ കെ വി ശശീന്ദ്രന്റെ ഭാര്യ സുഷമയാണ് നാട്ടില്‍ പരാക്രമണം കാണിച്ച പേപ്പട്ടിയെ സാഹസികമായി നേരിട്ടത്.
തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ കടിച്ചതിന് ശേഷം പേപ്പട്ടി സുഷമയ്ക്ക് നേരെ തിരിയുകയായിരുന്നു. സുഷമ ഉടനെ വാക്കത്തി ഉപയോഗിച്ച് പട്ടിയെ അടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി വടിയും കമ്പിയും ഉപയോഗിച്ച് പട്ടിയെ തല്ലിക്കൊന്നു. പോസ്റ്റുമോര്‍ട്ടത്തിനായി പേപ്പട്ടിയെ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാവിലെയാണ് പേപ്പട്ടി വലക്കാവ് പ്രദേശത്ത് പരാക്രമണമാരംഭിച്ചത്. വലക്കാവിലെ വളം വില്‍ക്കുന്ന കടയിലെ ജീവനക്കാരനായ യുവാവിനെ കടിച്ചതിന് ശേഷം ആറു പട്ടികളെയും ഒരാടിനെയും പശുവിനെയും പേപ്പട്ടി കടിച്ചിരുന്നു.