കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയെ കണ്ടെത്തുന്നതിനുള്ള ഓസ്കര്‍ ലിസ്റ്റില്‍ നിന്ന് മലയാളിയായ സോഹന്‍ റോയ് സംവിധാനം ചെയ്ത വിവാദ സിനിമ, ‘ഡാം 999’ പുറത്തായി. ഒരു വിഭാഗത്തിലും ഡാം 999-നെ പരിഗണിച്ചിട്ടില്ല. മാര്‍ട്ടിന്‍ സ്കോര്‍സെസെ സംവിധാനം ചെയ്ത ഹ്യൂഗോയ്ക്കും മൈക്കേല്‍ ഹസാനാവിഷ്യസിന്റെ ദ ആര്‍ട്ടിസ്റ്റിനുമാണ് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചിരിക്കുന്നത്. മികച്ച പശ്ചാത്തല സംഗീത വിഭാഗത്തിലായിരുന്നു ഡാം 999 മത്സരിച്ചത്.
മികച്ച സിനിമയ്ക്കുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ദ ആര്‍ട്ടിസ്റ്റ്, ദ ഡിസന്റന്റ്‌സ്, എക്സ്‌ട്രീമിലി ലൌഡ് ആന്‍ഡ് ഇന്‍ക്രെഡിബിളി ക്ലോസ്, ദ ഹെല്‍പ്പ്, ഹ്യൂഗോ, മിഡ്‌നൈറ്റ് ഇന്‍ പാരീസ്, മണിബോള്‍, ദ ട്രീ ഓഫ് ലൈഫ്, വാര്‍ ഹോഴ്സ് എന്നീ സിനിമകളാണ്.
ഡെമിയന്‍ ബ്ലിച്ചിര്‍ (എ ബെറ്റര്‍ ലൈഫ്), ജോര്‍ജ്ജ് ക്ലൂണി (ദ ഡിസന്റന്റ്‌സ്), ഡീന്‍ ഡുജാര്‍ഡിന്‍ (ദ ആര്‍ട്ടിസ്റ്റ്), ഗാരി ഓള്‍ഡ്‌മാന്‍ (ടിങ്കര്‍ ടൈലര്‍ സോള്‍ജിയര്‍ സ്പൈ), ബ്രാഡ് പിറ്റ് (മണിബോള്‍) എന്നിവരാണ് മികച്ച നടനുള്ള ഓസ്കറിന് മത്സരിക്കുന്നത്.
ഗ്ലെന്‍ ക്ലോസ് (ആല്‍ബെര്‍ട്ട് നോബ്സ്), വയല ഡേവിസ് (ദ ഹെല്‍പ്പ്), റൂണി മാറാ (ദ ഗേള്‍ വിത്ത് എ ഡ്രാഗണ്‍ ടാറ്റൂ), മെരില്‍ സ്‌ട്രിപ്പ് (ദ അയേണ്‍ ലേഡി), മിഷേല്‍ വില്യംസ് (മൈ വീക്ക് വിത്ത് മെറിലിന്‍) എന്നിവര്‍ മികച്ച നടിക്കുള്ള ഓസ്കറിന് മത്സരിക്കുന്നത്.
എ ക്യാറ്റ് ഇന്‍ പാരീസ്, ചീക്കോ ആന്‍ഡ് റീത്ത, കുംഗ്‌ഫൂ പാണ്ട 2, പസ്സ് ഇന്‍ ബൂട്ട്‌സ്, റാംഗോ എന്നീ സിനിമകള്‍ മികച്ച അനിമേഷന്‍ ചിത്രത്തിനായുള്ള ഓസ്കറിന് മത്സരിക്കും.
പല വിഭാഗങ്ങളായി 11 നോമിനേഷനുകളാണ് മാര്‍ട്ടിന്‍ സ്കോര്‍സെസെ സംവിധാനം ചെയ്ത ഹ്യൂഗോയ്ക്ക് ലഭിച്ചിരിക്കുന്നത്. മൈക്കേല്‍ ഹസാനാവിഷ്യസിന്റെ ദ ആര്‍ട്ടിസ്റ്റ് എന്ന സിനിമയ്ക്കാകട്ടെ 10 നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 26-നാണ് എണ്‍പത്തിനാലാമത്തെ ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുക.