വീട്ടമ്മയുടെ മരണം: അയല്‍വാസി പിടിയില്‍

വടശ്ശേരിക്കര| WEBDUNIA| Last Modified ശനി, 28 ജനുവരി 2012 (12:29 IST)
വടശ്ശേരിക്കരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍‌വാസിയായ യുവാവ് പിടിയില്‍. കുമ്പന്നൂരിലെ ഷിജുവിനെയാണ് തിരുവനന്തപുരം നേമത്ത് വച്ച് പൊലീസ് പിടികൂടിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കുമ്പന്നൂരില്‍ ആദര്‍ശ് ഭവനില്‍ റിട്ട വാഹന വകുപ്പ് ജീവനക്കാരന്‍ പരേതനായ സുകുമാരന്റെ ഭാര്യ സുലോചന(50)യാണ് വെള്ളിയാഴ്ച വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെഡ്റൂമിനുള്ളില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വീട്ടില്‍ സുലോചന ഒറ്റക്കാണ് താമസിച്ചിരുന്നത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ സുലോചനയുടെ മകള്‍ ആദിഷ് വീട്ടിലേക്ക് വിളിച്ചിരുന്നു. ഈ സമയത്ത് ഫോണെടുത്തത് ഷിജുവായിരുന്നു. നിന്റെ അമ്മയെ ഞാന്‍ ശരിയാക്കിയിട്ടുണ്ടെന്ന് ഷിജു ഫോണിലൂടെ ആദിഷിനോട് പറയുകയായിരുന്നു.

വിവരം അറിഞ്ഞ ബന്ധുക്കള്‍ സംഭവം റാന്നി പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് രാത്രി ഒന്‍പതരയോടെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സംഭവം സ്ഥിരീകരിച്ചു. ഇതിനു മുന്‍പും ഷിജു സുലോചനയെ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ റാന്നി പൊലീസ് സ്റ്റേഷനില്‍ ഷിജുവിനെതിരെ കേസുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :