തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

പെരിന്തല്‍മണ്ണ| WEBDUNIA|
തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. ചെറുകര മൂര്‍ക്കളക്കുന്നത്തെ പൂവത്തുംപറമ്പില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ (79) ആണ്‌ മരിച്ചത്‌.

ഞായറാഴ്ച വൈകുന്നേരമാണ് നഫീസയ്ക്ക് തേനീച്ചയുടെ കുത്തേറ്റത്. പരുന്തിന്റെ ആക്രമത്തെതുടര്‍ന്ന് വീടിന് അടുത്തുള്ള തെങ്ങിലെ തേനീച്ചകള്‍ ഇളകുകയായിരുന്നു. തേനീച്ചയുടെ കുത്തേറ്റതിനേത്തുടര്‍ന്ന് നഫീസയെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ചാണ് ഇവര്‍ മരിച്ചത്.

ചെറുകര പൂവത്തുംപറമ്പില്‍ ഇസ്മായിലിനും തേനീച്ചയുടെ ആക്രമത്തില്‍ പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :