നഴ്സുമാരുടെ ‘ആത്മഹത്യാ സമരം’ ഒത്തുതീര്‍പ്പായി

കോതമംഗലം| WEBDUNIA| Last Modified വെള്ളി, 17 ഓഗസ്റ്റ് 2012 (09:14 IST)
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാര്‍ നട്ത്തി​വന്ന സമരം ഒത്തു​തീര്‍പ്പായി. മിനിമം വേതനം നടപ്പിലാക്കാനും മൂന്ന് ഫിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനും തീരുമാനമായതോടെയാണിത്. സമരം ചെയ്ത നഴ്സുമാരെ ജോലിയില്‍ തിരിച്ചെടുക്കും.

ആത്മഹത്യാ​ഭീഷണി മുഴക്കി അഞ്ചാം നിലയില്‍ നിലയുറപ്പിച്ചിരുന്ന മൂന്ന് നഴ്സുമാരെ സമരം തീര്‍ന്നതോടെ ബന്ധുക്കളും മറ്റ് നഴ്സുമാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരം ചെയ്യുന്ന നഴ്സുമാരുടെ അടുത്തേക്ക് ഇന്നലെ രാത്രി എത്തി​യ​തോടെയാണ് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറായത്. 116 ദിവസമായി നഴ്സുമാര്‍ ഇവിടെ സമരം നടത്തിവരികയായിരുന്നു.

മിനിമം സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ഈ മാസം 19ന് കൊച്ചിയില്‍
ആഭ്യന്തര, ആരോഗ്യ, തൊഴില്‍ വകുപ്പ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്താനും തീരുമാനമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :