ലേക്‍ഷോറിലെ നഴ്സുമാര്‍ വീണ്ടും സമരത്തില്‍

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 11 മാര്‍ച്ച് 2012 (16:54 IST)
PRO
PRO
കൊച്ചിയിലെ ലേ‌ക്‍ഷോര്‍ ആശുപത്രിയിലെ നഴ്സുമാര്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും സമരം ആരംഭിക്കും. നേരത്തെ നടത്തിയ സമരം പരിഹരിക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്റ്‌ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചുവെന്ന്‌ ആരോപിച്ചാണ്‌ സമരം. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ട്രെയിനി നഴ്സുമാരെ പിരിച്ചുവിടുകയാണെന്ന്‌ നഴ്സുമാരുടെ സംഘടന ആരോപിച്ചു.

ബോണ്ട്‌ അവസാനിച്ചതിനാലാണ്‌ നഴ്സുമാരെ പിരിച്ചുവിട്ടതെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നഴ്സുമാര്‍ക്ക്‌ നല്‍കുന്നുണ്ടെന്നും മാനേജ്മെന്റ്‌ അറിയിച്ചു. അനാവശ്യ സമരത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മാനേജ്മെന്റ്‌ വ്യക്തമാക്കി.

അതേസമയം കൊച്ചിയിലെ സണ്‍റൈസ്‌ ആശുപത്രിയിലെ നഴ്സുമാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ തിങ്കളാഴ്ച സൂചനാപണിമുടക്ക്‌ നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :