ആലപ്പുഴ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
തോമസ് ഐസക്ക് എംഎല്‍എയുടെ ആലപ്പുഴ കിടങ്ങാംപറമ്പിലെ ഓഫിസിലെ ഫോണിലേക്ക് അസഭ്യവര്‍ഷവും ഭീഷണിയും. ഞായറാഴ്ച രാവിലെ മുതലാണ് ഫോണ്‍ കോളുകള്‍ വന്നുതുടങ്ങിയത്. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി എസ് അച്യുതാനന്ദനെ അനുകൂലിച്ച് തോമസ് ഐസക്ക് നിലപാടെടുത്തതിന് പിന്നാലെയാണ് ചിലര്‍ ഫോണിലൂടെ തെറിവിളി തുടങ്ങിയത്.
നിര്‍ത്താതെ ഫോണ്‍ കോളുകള്‍ വന്നതിനെ തുടര്‍ന്ന് ഓഫിസ് സെക്രട്ടറി ഫോണ്‍ മാറ്റിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭീഷണിയും തെറിവിളിയും ഉണ്ടായി എന്ന വാര്‍ത്ത തോമസ് ഐസക്കിന്റെ ഓഫിസ് നിഷേധിച്ചു.
ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നു പറയാന്‍ സാധിക്കില്ലെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തോമസ് ഐസക്ക് തുറന്നടിച്ചിരുന്നു. ഉത്തരവാദികളായ പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.