‍‍ആന്‍ഡ്രോയിഡ് ബാറ്ററികളെ സ്മാര്‍ട്ടാക്കാന്‍ ഒരു വഴി!

സാജന്‍ മണി

WEBDUNIA|
PRO
PRO
ഫോണുകളെ സ്മാര്‍ട്ടാക്കുന്ന ആന്‍ഡ്രോയിഡുകള്‍ ഇപ്പോള്‍ കേരളത്തിലും ജനകീയമായിരിക്കുന്നു. എന്നാല്‍ ബാറ്ററി ഈട് നില്‍ക്കുന്നില്ല സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ നിരന്തരം അലട്ടുന്ന പ്രധാന പ്രശ്നം. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലൊന്നായ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മിക്കതും ഇന്റര്‍നെറ്റ് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മൂന്നുനാലു മണിക്കൂറിനുള്ളില്‍ തന്നെ ബാറ്ററി കാലിയാകും!

നമ്മള്‍ പലപ്പോഴായി തുറക്കുന്ന ആപ്ലിക്കേഷനുകള്‍ പലതും വേണ്ടവിധത്തില്‍ ക്ലോസ് ചെയ്യാത്തതുകൊണ്ട് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതും ചില ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഓണാക്കുമ്പോഴേ യാന്ത്രികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതും ബാറ്ററി തീരുന്നതിന് ഒരു കാരണമാണ്. കൂടാതെ വൈ‌-ഫൈ ബ്ലൂടൂത്ത് എന്നിവ ഓണ്‍ ആയി കിടക്കുമ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും പറയുകയേ വേണ്ട. ചില ടാസ്ക് കില്ലര്‍ ആപ്ലിക്കേഷനുകള്‍ (നമ്മള്‍ അറിയാതെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍) ഒരു പരിധിവരെ ‘ബാറ്ററിശേഷി‘ കൂട്ടുമെങ്കിലും അവയില്‍ പലതിനെ പറ്റിയും അത്ര നല്ല അഭിപ്രായമല്ല മൊബൈല്‍ വിദഗ്ദ്ധര്‍ക്കുള്ളത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇത്തരം പ്രോഗ്രാമുകള്‍ അത്ര ഗുണകരമല്ലെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. ഇവിടെയാണ് കൂടുതല്‍ ശക്തിയുള്ള 'എക്സ്ട്രാ ബാറ്ററി'കളുടെ പ്രസക്തി.

സാധാരണ,1350 mAh ശേഷിയുള്ള ബാറ്ററികളാണ് മിക്ക സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പവും ലഭിക്കുന്നത്. (ബാറ്ററികളുടെ ശേഷി മില്ലി ആമ്പയര്‍ അവറില്‍ (mAh) ആണ് പറയുക). എന്നാല്‍ 'മുഗന്‍ പവര്‍ ബാറ്ററീസ്' കമ്പനി പ്രീമിയം ഗുണനിലവാരമുള്ള എക്സ്ട്രാ ബാറ്ററികള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. നിരവധി ഗുണനിലവാര പരിശോധനകളിലൂടെയാണ് ഓരോ മുഗന്‍ ബാറ്ററിയും പുറത്തിറങ്ങുന്നത്. ഹോങ്കോങ്ങിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കിലും ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഇവരുടെ വെബ് സൈറ്റ് വഴി സുരക്ഷിതമായി നമുക്ക് ബാറ്ററികള്‍ വാങ്ങാനാകും.

എന്റെ സാംസങ് ഗാലക്സി ഏയ്സിന് വേണ്ടി 1600 (mAh) മുഗന്‍ ബാറ്ററി വെബ് വഴി ഓര്‍ഡര്‍ ചെയ്ത് 5 ദിവസത്തിനുള്ളില്‍ ഹോങ്കോങ് പോസ്റ്റില്‍ സുരക്ഷിതമായി കോട്ടയത്തെ വീട്ടില്‍ ബാറ്ററി എത്തിച്ചേര്‍ന്നു. ആദ്യ 3,4 ചാര്‍ജിങ് 8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍വരെ ചെയ്യണം. പിന്നീട് ഫോണ്‍, ഇന്റര്‍നെറ്റ് ഒക്കെ സുഗമമായി 8 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാനാകും. കൂട്ടത്തില്‍ ജ്യൂസ് ഡിഫെന്‍‌ഡര്‍ കൂടി ഉപയോഗിച്ചാല്‍ സംഗതി ഉഷാര്‍! ഒരു ക്രാഡില്‍ ചാര്‍ജര്‍ കൂടി മേടിച്ചോളൂ, അപ്പോള്‍ നിങ്ങള്‍ക്കും സ്മാര്‍ട്ടാകാം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :