തട്ടുകടകളിലും പരിശോധന: മൊബൈല്‍ ഹോട്ടല്‍ പൂട്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തലസ്ഥാന നഗരിയിലെ തട്ടുകടകളില്‍ വ്യാപക പരിശോധന. ഇതിനെ തുടര്‍ന്ന് വഴുതയ്ക്കാട്ടെ കീര്‍ത്തി എന്ന മൊബൈല്‍ തട്ടുകട പൂട്ടിച്ചു. ഭക്‍ഷ്യ സുരക്ഷാ ജോയിന്‍റ് കമ്മീഷണര്‍ കെ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് 6 മണി മുതല്‍ രാത്രി 11 മണിവരെയായിരുന്നു പരിശോധന. കിള്ളിപ്പാലം, കരമന, കിഴക്കേകോട്ട, അട്ടക്കുളങ്ങര, തമ്പാന്നൂര്‍, വഴുതയ്ക്കാട് എന്നീ നഗര ഹൃദയത്തെ പ്രദേശങ്ങളിലെ 16 തട്ടുകടകളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ്‌ ഇതിലെ മിക്ക തട്ടുകടകളും പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിരവധി തട്ടുകടകളില്‍ നിന്ന് ഭക്‍ഷ്യ പദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കെടുത്തിട്ടുണ്ട്. ഇതിനൊപ്പം പരിശോധന വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. വരും ദിവസങ്ങളിലും പരിശോധന നടത്താനാണ്‌ തീരുമാനം. സംസ്ഥാനത്തെ മറ്റ് നഗരസഭകളിലും കോര്‍പ്പറേഷനുകളിലും പരിശോധന നടത്തുമെന്നാണ്‌ അനില്‍ കുമാര്‍ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :