തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ ഘടക കക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് കെ പി സി സി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. അതൊന്നും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
ഘടക കക്ഷികള്‍ക്ക് സീറ്റുചോദിക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം എല്‍ എയും പറഞ്ഞു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഘടക കക്ഷികള്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുനല്‍കുകയാണ് പതിവ്. ഇത്തവണയും അങ്ങനെതന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.