ടിപി വധക്കേസില്‍ നിയമോപദേശം കിട്ടിയശേഷം സിബിഐ അന്വേഷണമെന്ന് ചെന്നിത്തല

തിരുവനന്തപുരം | WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിയമോപദേശം കിട്ടിയശേഷം അന്വേഷണമെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും വാദം ന്യായമാണെന്ന്‌ കോടതി വിധി സാധൂകരിക്കുന്നു. പ്രതികള്‍ക്ക്‌ ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധേയരാക്കാനായി വാദിച്ച പ്രോസിക്യൂഷനെ അഭിനന്ദിക്കുന്നതായും ചെന്നിത്തല വ്യക്‌തമാക്കി.

പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനും ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപ്പേര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്‌. കേസില്‍ രക്ഷപെട്ട പ്രതികള്‍ക്കായി അപ്പീല്‍ പോകുന്ന കാര്യവും ഉയരുന്നുണ്ട്‌.

ഇക്കാര്യങ്ങളില്‍ കോടതിയുടെ നിയമോപദേശം കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ടി പി കേസുമായി ബന്ധപ്പെട്ട്‌ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ ഭാഗത്തുനിന്നും ശക്‌തമായ നീക്കങ്ങളായിരുന്നു ഉണ്ടായിട്ടുള്ളതെന്നും ഇതിന്റെ കൂടി ഫലമാണ്‌ നിലവില്‍ വന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :