തൃശൂരില്‍ രണ്ട്‌ പെണ്‍കുട്ടികളെ അച്ഛന്‍ കുളത്തിലെറിഞ്ഞ്‌ കൊന്നു‍

തൃശൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
തൃശൂര്‍ അന്തിക്കാട് രണ്ട് പെണ്‍‌മക്കളെ പിതാവ് കുളത്തിലെറിഞ്ഞ് കൊന്നു. ആദ്യത്യ വേണി (6), കൃഷ്‌ണവേണി (3) എന്നിവരെയാണ് അച്ഛന്‍ മണലൂര്‍ മാങ്ങാട്ടുകര സുരേന്ദ്രന്‍ കുളത്തില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ പൊലീസ് തെരയുകയാണ്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയോടൊപ്പം കഴിഞ്ഞിരുന്ന കുട്ടികളെ കൂട്ടി മടങ്ങിയ ഇയാള്‍ കുട്ടികളെ ക്ഷേത്രക്കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം.

ഇയാള്‍ തന്നെയാണ് സുഹൃത്തുക്കളെ കൊലപാതക വിവരം മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ ഒരു കുട്ടിയുടെ മൃതദേഹം കുളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടു. തുടര്‍ന്ന് കുളത്തില്‍ ഇറങ്ങി പരിശോധിച്ചപ്പോള്‍ രണ്ടാമത്തെ കുട്ടിയെയും കണ്ടെത്തി. ആശുപത്രിയിലേക്കുള്ള വഴിയധ്യേയാണ് ഈ കുട്ടി മരിച്ചത്. കൊലപാതക കാരണം വ്യക്തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :