നിര്‍ത്തിയിട്ട കാറില്‍ നിന്ന് രണ്ടര ലക്ഷം കവര്‍ന്നു
തൃശൂര്‍|
WEBDUNIA|
PRO
PRO
ഇരിങ്ങാലക്കുടയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്നു. മുരിയാട് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ ആന്റണിയുടെ പണമാണ് നഷ്ടമായത്. കാര്‍ നിര്‍ത്തിയിട്ട് ആന്റണി ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയ സമയത്താണ് മോഷണം നടന്നത്.
കാറിന്റെ ഡോര്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് പണം അപഹരിച്ചത്. മോഷ്ടാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് സ്കൂട്ടറില്‍ എത്തിയ ആളാണ് മോഷണം നടത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്.