തീരുമാനത്തെ സ്വാഗതം ചെയ്യുന്നു - കരുണാകരന്‍

Karunakaran
KBJWD
കോണ്‍ഗ്രസിലേക്ക് തന്നെ എടുക്കാനുള്ള ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.കരുണാകരന്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാന്‍ നേതൃത്വം തയ്യാറായിയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പ്രസ്ക്ലബില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. താന്‍ കോണ്‍ഗ്രസിലേക്ക്‌ തിരിച്ചു വരുന്നതില്‍ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും പങ്കുണ്ട്‌. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്‌ സഹായകമാകുന്ന പ്രവര്‍ത്തനമാണ്‌ വേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് രാവിലെ കേരളത്തിന്‍റെ ചുമതലയുള്ള ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി കരുണാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. വരുന്ന ഞായറാഴ്ച നേരില്‍ കാണുന്നതിന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി താത്പര്യം പ്രകടിപ്പിച്ചതായും മൊഹ്സിന കരുണാ‍കരനെ അറിയിച്ചു.

തിരുവനന്തപുരം| M. RAJU| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2007 (12:54 IST)
ശനിയാഴ്ച വൈകുന്നേരം കരുണാകരന്‍ ഡല്‍ഹിക്ക് പോകും. ഞായറാഴ്ച സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. തിരിച്ചുവരവില്‍ എ.കെ.ആന്‍റണിയടക്കമുള്ള നേതാക്കളുടെ പങ്കെന്താണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യത്തിന് കേരളത്തിലെ മുഴുവന്‍ നേതാക്കള്‍ക്കും പങ്കുണ്ടെന്നായിരുന്നു കരുണാകരന്‍റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :