തിലകന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരം കിംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍. തിലകന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാറും വ്യക്തമാക്കി. രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.

തിലകന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

വ്യാഴാഴ്ചയാണ് തിലകനെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രണ്ടുതവണ ഹൃദയാഘാതമുണ്ടായി. അബോധാവസ്ഥയിലായ തിലകന്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്.

ഷൊര്‍ണൂരില്‍ ഷൂട്ടിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ജൂലൈ 31ന് തിലകന് മസ്തിഷ്കാഘാതമുണ്ടായിരുന്നു. അതിന് ശേഷം വിവിധ ആശുപത്രികളിലായി അദ്ദേഹം ചികിത്സയിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :