തന്റെ പരിപാടി ലൈവ് ആയിരുന്നു; ലാലിസമല്ലെന്ന് മട്ടന്നൂര്‍

കൊച്ചി| Joys Joy| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (13:12 IST)
ദേശീയഗെയിംസിന്റെ ഉത്ഘാടനവേളയില്‍ തങ്ങള്‍ അവതരിപ്പിച്ച പരിപാടി ലൈവ് ആയിരുന്നെന്ന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി. എന്നാല്‍ , ഉത്ഘാടന വേദിയില്‍ അവതരിപ്പിച്ച ബാക്കി പരിപാടികള്‍ ലൈവ് ആയിരുന്നെന്ന് കാഴ്ചയിലും കേള്‍വിയിലും തോന്നിയിട്ടില്ലെന്നും മട്ടന്നൂര്‍ പറഞ്ഞു.

തന്റെ പരിപാടി ലാലിസമല്ല. 101 കലാകാരന്മാരെയാണ് താന്‍ അണിനിരത്തിയത്. പ്രതിഫലമായി 5.5 ലക്ഷം രൂപ കൃത്യമായി തന്നു. ഭക്ഷണം, താമസം എന്നിവ അടക്കമായിരുന്നു ഈ പണം. രണ്ടു കോടി രൂപ കിട്ടിയിരുന്നെങ്കില്‍ താന്‍ ഓര്‍മ്മിക്കപ്പെടാവുന്ന വാദ്യകലാവിദ്യാലയം തുടങ്ങിയേനെയെന്നും മട്ടന്നൂര്‍ പറഞ്ഞു.

ലാലിസം മൈം പരിപാടി ആയിരുന്നു. ഉത്ഘാടന ചടങ്ങിലെ പരിപാടികള്‍ പലതും ജനങ്ങളെ വിഡ്‌ഢികളാക്കുന്നതാണെന്നും തന്നെ പരിപാടിയുടെ ചുമതല ഏല്പിച്ചിരുന്നെങ്കില്‍ ഇതെല്ലാം ലൈവ് പ്രോഗ്രാം ആക്കിയേനെയെന്നും മട്ടന്നൂര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :