തിരുവനന്തപുരം|
Last Updated:
ഞായര്‍, 1 ഫെബ്രുവരി 2015 (18:28 IST)
ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിന് സര്‍ക്കാര്‍ ചിലവഴിച്ചത് കോടികള്‍. സര്‍ക്കാര്‍ ധൂര്‍ത്ത് വെളിവാക്കുന്ന വിവരാവാകാശ രേഖ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.
ലാലിസത്തിന് 1.80 കോടിയും വാര്‍ക്രൈ പരിപാടിക്ക് 20 ലക്ഷവുമാണ് വകയിരുത്തിയത്. എല്‍ ഇ ഡി വോളുകള്‍ക്കും ലൈറ്റിംഗിനുമായി ചിലവഴിച്ചത് 4 കോടി 91 ലക്ഷം രൂപയാണ്. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ വകയിരുത്തിയത് 15.8 കോടി രൂപയാണ്.
നടന്‍ മോഹന്‍ ലാലിന്റെ നേതൃത്വത്തില്‍ നടന്ന് ‘ലാലിസം’ മ്യൂസിക് ബാന്‍ഡിന്റെ പരിപാടിക്കെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.