തട്ടിക്കൊണ്ടു പോകല്‍: പെണ്‍കുട്ടികളുടെ നുണക്കഥ പൊലീസ് പൊളിച്ചു

PRO
PRO
കഴിഞ്ഞ ദിവസം സ്കൂളിലേക്കുവന്ന തങ്ങളെ വിജനമായ സ്ഥലത്തുവച്ച്‌ ഓ‍ട്ടോ നിര്‍ത്തി ബലമായി കയറ്റിയതായാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. ഈ സമയം ഒട്ടോയില്‍ ഒരു സ്‌ത്രീയുണ്ടായിരുന്നു. തുടര്‍ന്നു കുടിക്കാന്‍ വെള്ളം നല്‍കിയതോടെ ബോധരഹിതരായി. ബോധം വീണപ്പോള്‍ മധുരയിലായിരുന്നു.

പെണ്‍കുട്ടികള്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ ആര്‍പ്പാളയം ബസ്‌ സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടു. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ രക്ഷാകര്‍ത്താക്കളെ വിവരം അറിയിച്ചു. ഇവര്‍ മധുരയില്‍ എത്തി കുട്ടികളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.

വണ്ടിപ്പെരിയാര്‍| WEBDUNIA|
എന്നാല്‍ വിദ്യാര്‍ഥിനികളുടെ മൊഴികള്‍ പരസ്പരവിരുദ്ധവും പൊരുത്തക്കേടുകള്‍ നിറഞ്ഞതുമാണെന്ന് മനസിലാക്കിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ സത്യം പുറത്ത് കൊണ്ടു വരികയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :