മദ്യപിച്ച് ലക്കുകെട്ട യുവതി പറയുന്നതുകേട്ട് ആദ്യം പൊലീസുകാര്‍ ഞെട്ടി - തന്നെ ഒരാള്‍ ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതി ഈ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.
നിര്‍ത്തിയിട്ടിരുന്ന പി സി ആര്‍ വാനിനടുത്തേക്ക് വന്നാണ് 27കാരിയായ യുവതി പരാതി പറഞ്ഞത്. കാറിലെത്തിയ ഒരാള്‍ തന്നെ കാറിനുള്ളിലേക്ക് വലിച്ചുകയറ്റി ബലാത്സംഗം ചെയ്തു എന്നാണ് പെണ്‍കുട്ടി അറിയിച്ചത്. ഉടന്‍ തന്നെ പൊലീസുകാര്‍ യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പക്ഷേ, മദ്യലഹരി വിട്ടൊഴിയേണ്ടതുണ്ടായിരുന്നു.
എന്നാല്‍ മദ്യലഹരി മാറിയതോടെ തന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്ന നിലപാടിലായി യുവതി. ഇതോടെ പൊലീസുകാര്‍ ആശയക്കുഴപ്പത്തിലായി. പിന്നീട് യുവതിയെ വിട്ടയയ്ക്കുകയും ചെയ്തു.