രണ്ടാനച്ഛന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയ്ക്ക് വിവാഹപൂര്‍വ ബന്ധത്തിന്റെ പേരില്‍ കടുത്തശിക്ഷ

മാലെ| WEBDUNIA|
PTI
PTI
രണ്ടാനച്ഛന്റെ നിരന്തര പീഡനത്തിന് നിരയായ മാലിദ്വീപുകാരി പെണ്‍കുട്ടിയ്ക്ക് കടുത്തശിക്ഷ. വിവാഹപൂര്‍വ ബന്ധത്തിന്റെ പേരിലാണ് പെണ്‍കുട്ടിയ്ക്ക് ശിക്ഷ വിധിച്ചത്. 100 ചാട്ടയടിയും എട്ടുമാസം വീട്ടുതടങ്കലുമാണ് ശിക്ഷ ലഭിച്ചത്.

ഫെയ്ധൂ ദ്വീപില്‍ നിന്നുള്ള കൌമാരക്കാരിയ്ക്കാണ് ശരിയ നിയമപ്രകാരം ശിക്ഷ ലഭിച്ചത്. മറ്റൊരാളുമായി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് പെണ്‍കുട്ടി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഈ പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അന്വേഷണം നടക്കുമ്പോഴായിരുന്നു വെളിപ്പെടുത്തല്‍. മാലിദ്വീപ് നിയമപ്രകാരം വിവാഹപൂര്‍വ്വ സെക്സ് ഗുരുതരമായ കുറ്റമാണ്.

16 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് 18 തികഞ്ഞതിനുശേഷമായിരിക്കും ശിക്ഷ നടപ്പാക്കുക. രണ്ടാനച്ഛന്റെ നിരന്തര പീഡനത്തിന് നിരയായ ഈ പെണ്‍കുട്ടി മാനസികമായി തളര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയ്ക്ക് ശിക്ഷ വിധിച്ചതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :