ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍ എസ് പിക്ക്

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (16:38 IST)
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍ എസ് പിക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് യു ഡി എഫില്‍ ധാരണയായതായും കോവൂര്‍ കുഞ്ഞുമോന്‍ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആണ് അറിയിച്ചത്.

അതേസമയം, കഴിഞ്ഞദിവസം ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ അരുവിക്കര സീറ്റും ഒഴിവു വന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിന്റെ കൈയില്‍ തന്നെ വെയ്ക്കാന്‍ തീരുമാനിച്ചതായി യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം ആര്‍ എസ് പി അംഗീകരിച്ചതായും പി പി തങ്കച്ചന്‍ പറഞ്ഞിരുന്നു.

ഇതു കൂടാതെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :