തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (17:38 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന
അരുവിക്കര ആവശ്യപ്പെടുമെന്ന് ആര് എസ് പി. ആര് എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസും മന്ത്രി ഷിബു ബേബി ജോണും ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സീറ്റു സംബന്ധിച്ച് നിലവില്‍ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. ആര് എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് കൊല്ലം ലോക്സഭ സീറ്റ് മാത്രമാണ് ചര്‍ച്ച നടത്തിയത്. ഇപ്പോള്‍ അരുവിക്കരയില്‍ സീറ്റ് ഒഴിവു വന്ന പശ്ചാത്തലത്തില്‍ സീറ്റിന് അര്‍ഹതയുണ്ട്. ഒരു സീറ്റ് കിട്ടാതെ വരുമ്പോള്‍ അങ്ങോട്ടും ഒരു സീറ്റ് കിട്ടാതെ വരുമ്പോള്‍ ഇങ്ങോട്ടും പോകുന്ന രാഷ്ട്രീയപാര്‍ട്ടിയല്ല ആര് എസ് പിയെന്നും നേതാക്കള്‍ പറഞ്ഞു.
ഇപ്പോള്‍ യാദൃശ്ചികമായാണ് രണ്ട് സ്ഥാനങ്ങള്‍ വന്നിരിക്കുന്നത്. ഒന്ന് ജി കാര്‍ത്തികേയന്റെ മരണം മൂലവും രണ്ടാമത്തേത് ഡെപ്യൂട്ടി സ്പീക്കര്‍ സ്പീക്കര്‍ ആയതു മൂലമുണ്ടായതും. അരുവിക്കര സീറ്റിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനും ആര് എസ് പി ആവശ്യം ഉന്നയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ആവശ്യം യു ഡി എഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.