ഭരണകക്ഷി എംഎല്‍എമാര്‍ തോന്ന്യാസം കാണിച്ചെന്ന് വിഎസ്

തിരുവനന്തപുരം| joys joy| Last Updated: ശനി, 18 ജനുവരി 2020 (13:24 IST)
നിയമസഭയില്‍ ഭരണകക്ഷി എം എല്‍ എമാര്‍ തോന്ന്യാസം കാണിച്ചെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തു നിന്നുള്ള അഞ്ച് വനിത എം എല്‍ എമാരും വി എസിനൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു.

ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്നും അതിന് തുനിഞ്ഞാല്‍ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും ആയിരിക്കുമെന്നും തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞതായിരുന്നെന്ന് വി എസ് പറഞ്ഞു. നിയമസഭയിലെ പ്രശ്നങ്ങള്‍ക്ക് കാരണം കെ എം മാണിയാണ്. സഭയില്‍ ദുശ്ശാസനന്മാര്‍ അഴിഞ്ഞാടിയപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കാഴ്ചക്കാരായി നിന്നെന്നും വി എസ് പറഞ്ഞു.

സഭയില്‍ നടന്ന സംഭവങ്ങള്‍ സ്പീക്കര്‍ കാണാത്തത് അദ്ദേഹത്തിന് കണ്ണിന് കുഴപ്പമുള്ളത് കൊണ്ടല്ല, മനസ്സിന് കുഴപ്പമുള്ളതു കൊണ്ടാണെന്നും വി എസ് പറഞ്ഞു. വനിത എം എല്‍ എമാരെ ഭരണപക്ഷ എം എല്‍ എമാര്‍ കൈയേറ്റം ചെയ്തതും ലഡു വിതരണം നടത്തിയതും സ്പീക്കര്‍ കാണാതിരുന്നത് കണ്ണിന് കുഴപ്പമുള്ളതു കൊണ്ടല്ല മനസ്സിന് കുഴപ്പമുള്ളത് കൊണ്ടാണെന്നും വി എസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :