ട്രെയിനില്‍ മോഷണം: മുന്‍ പൊലീസുകാരന്‍ പിടിയില്‍

കൊച്ചി| WEBDUNIA|
PRO
PRO
ഓടുന്ന തീവണ്ടിയില്‍ മോഷണം നടത്തിയ മുന്‍ പൊലീസുകാരന്‍ റയില്‍വേ പൊലീസിന്‍റെ പിടിയിലായി. എറണാകുളം സൌത്ത് സ്റ്റേഷനില്‍ നിന്നാണ്‌ പ്രതിയായ തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട ഗോകുലത്തില്‍ ശ്രീകുമാര്‍ എന്ന 42 കാരനെ പിടിച്ചത്.

ജൂണ്‍ 30 ന്‌ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോയ വേണാട് എക്സ്പ്രസ്സില്‍ യാത്രചെയ്യവേ നിഷാദ് എന്നയാളുടെ ബാഗാണ്‌ മോഷണം പോയത്. ഇതില്‍ 1,20,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളുമുണ്ടായിരുന്നു.

ആറു മാസം മുമ്പ് സേനയില്‍ നിന്നും പിരിച്ചുവിട്ട പൊലീസുകാരനാണ്‌ പ്രതിയായ ശ്രീകുമാര്‍ എന്ന് റയില്‍വേ പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :