കിടപ്പറ രംഗങ്ങള്‍ ചിത്രീകരിക്കുന്ന ഒളിക്യാമറക്കള്ളന്‍ പൊലീസ് പിടിയില്‍

തൃശൂര്‍| WEBDUNIA| Last Modified ശനി, 29 ജൂണ്‍ 2013 (12:10 IST)
PRO
രാത്രികാലങ്ങളില്‍ വീടുകളിലെ രംഗങ്ങള്‍ പതിങ്ങിയിരുന്ന് ഒളി ക്യാമറയില്‍ ചിത്രീകരിക്കുന്ന വിരുതനെ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സാദിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രികാലങ്ങളില്‍ കിടപ്പറരംഗങ്ങള്‍ കിട്ടുമെന്ന് ഉറപ്പുള്ള വീടുകള്‍ പ്രതി നോക്കി വയ്ക്കും. തുടര്‍ന്ന് ആരും അറിയാതെ ഇയാള്‍ ഉപയോഗിച്ച് ഈ രംഗങ്ങള്‍ ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ കുളിസീന്‍ പകര്‍ത്തുന്നതിലും വിരുതനാണ് സാദിക്ക്. പ്രദേശത്തുള്ള സകലമാന കുളിക്കടവുകളിലും സാദിക്കിന്റെ ക്യാമറകള്‍ നിറഞ്ഞുനിന്നിരുന്നു.

ഭര്‍ത്താവ് ഗള്‍ഫിലുള്ള യു ബസാറിലുള്ള വീട്ടില്‍ എത്തി ഫ്യൂസ് ഊരിയ ശേഷം ടോര്‍ച്ച് അടിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇയാളുടെ ശല്യം നാട്ടില്‍ വ്യാപകമായി തുടര്‍ന്നിരുന്നതായി പ്രാദേശിക വാസികള്‍ പറഞ്ഞിരുന്നു. ദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് മൊബൈലില്‍ കണ്ടാസ്വദിക്കുക ഇയാളുടെ വിനോദമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊടുങ്ങല്ലൂര്‍ എസ്‌ഐ പികെ പത്മരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്യാമറക്കള്ളനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :