ടി പി വധത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി; റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ല!

കൊച്ചി: | WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട സി പി എം അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി എം നടത്തുന്ന അഖിലേന്ത്യാ ജാഥയുടെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എസ് ആര്‍ പി.

ടി പി വധത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പാര്‍ട്ടിക്ക് പങ്കുണ്ടെന്ന ആരോപണം രാഷ്ടീയമായി കെട്ടിച്ചമച്ചവയാണെന്നാണ് വിലയിരുത്തലെന്നും എസ് ആര്‍ പി വ്യക്തമാക്കി.

യു ഡി എഫ് സര്‍ക്കാരിന്റെ കാലാവധി തീരുമാനിക്കുന്നത് ഘടകകക്ഷികളാണെന്നും ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ അറച്ചു നില്‍ക്കാതെ ഉറച്ച തീരുമാനം എടുക്കണം. ഭരണമാറ്റത്തിന് സാഹചര്യമൊരുങ്ങിയാല്‍ സി പി എം മടിച്ചുനില്‍ക്കില്ലെന്നും എസ് ആര്‍ പി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :